വിഷു ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിച്ചത് 5 കോടി രൂപയുടെ മദ്യം. 2 ദിവസങ്ങളിലായി 5 കോടി 42 ലക്ഷത്തിരണ്ടായിരത്തി തൊള്ളായിരത്തി 95 രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ബത്തേരി ഔട്ട്ലെറ്റിലാണ് കൂടുതല്‍ വില്‍പ്പന നടന്നത്.

വിഷുവിന്റെ തലേ ദിവസമായ ഏപ്രില്‍ 14 ന് 33932385 രൂപയുടെ മദ്യമാണ് ജില്ലയിലെ 8 ബെവ് കോ ഔട്ട് ലെറ്റുകളിലൂടെ വിറ്റഴിച്ചത്. ഇത് ബാറുകളിലെ കണക്കുകള്‍ കൂടിയാകുമ്പോള്‍ ഇരട്ടിയായി വര്‍ദ്ധിക്കും, ബത്തേരി ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടിയ വില്‍പ്പന 58 59820 രൂപ കുറവ് ചിപ്പാട് ഔട്ട് ലെറ്റില്‍ 3038990 രൂപ.വിഷു ദിനത്തില്‍ 20 270610 രൂപയുടെ വില്‍പ്പനയാണ്‌വിദേശ മദ്യ വില്‍പ്പനശാലകളിലൂടെ നടന്നത്.

വില്‍പ്പനയില്‍ മുന്നില്‍ ബത്തേരിയിലെ ബിവറേജ് ഔട്ട് ലെറ്റ് തന്നെയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുന്‍ പന്തിയില്‍ വിഷു ദിനത്തില്‍ 3627 760 രൂപയുടെ വില്‍പ്പനയാണ് ഉണ്ടായത്. ഏറ്റവും കുറവ് 12522 20 രൂപ ചീപ്പാട് ഔട്ട് ലെറ്റിലും. മദ്യം വിതരണം ചെയ്യുന്ന മലബാറിലെ പ്രധാന വെയര്‍ഹൗസായ കോഴിക്കോട് വെയര്‍ ഹൗസിലെ തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് ആവശ്യത്തിന് മദ്യം ലഭിക്കാതിരുന്നത് ഉപഭോക്താക്കളുടെ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു, പ്രിമീയം ബ്രാന്‍ഡുകളുടെ ഗണ്യമായ കുറവ് വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചതൊടൊപ്പം തന്നെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അനധികൃതമദ്യ വില്‍പ്പനയും ജില്ലയില്‍ വര്‍ദ്ധിക്കുന്നതിനും ഇടയാക്കിയിരുന്നു.