വാട്‌സാപ് ഉപയോക്താക്കള്‍ക്ക് അധികം താമസിയാതെ തങ്ങളുടെ ഫോണ്‍ നമ്പര്‍ മറ്റുള്ളവര്‍ക്ക് കൈമാറാതെ യൂസര്‍ നെയിം നല്‍കാന്‍ സാധിക്കും.
നിലവില്‍ പരീക്ഷണാര്‍ത്ഥം ചില ആളുകള്‍ക്ക് മാത്രമാണ് ഇത് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാട്‌സാപ്പ് പറയുന്നത് ഈ ഫീച്ചര്‍ എല്ലാവര്‍ക്കും നല്‍കുന്നതിനുള്ള അന്തിമ തയ്യാറെടുപ്പാണ് ഇതെന്നാണ്. ഇപ്പോള്‍ യൂസര്‍നെയിം ഓപ്ഷന്‍ ഇല്ലെങ്കിലും അധികം താമസിയാതെ ലഭിക്കും. വാട്‌സാപ്പില്‍ യൂസര്‍നെയിം ഫീച്ചര്‍ വരുന്നു എന്ന സൂചന ആദ്യം വന്നത് 2023ല്‍ ആയിരുന്നു. എന്നാല്‍, തങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ അത് കൊണ്ടുവരാന്‍ വാട്‌സാപ്പിന്റെ ഉടമയായ മെറ്റയ്ക്ക് ഇത്ര കാലം കാത്തിരിക്കേണ്ടി വന്നു. തങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്വകാര്യമാക്കി വയ്ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം യുസര്‍നെയിം ഫീച്ചര്‍ അനുഗ്രഹമായിരിക്കും. ആരെങ്കിലും കോണ്ടാക്ട് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞാല്‍ അവര്‍ക്ക് ഫോണ്‍ നമ്പറിനു പകരം വാട്‌സാപ്പ് യൂസര്‍നെയിം നല്‍കാം എന്നതാണ് ഇതിന്റെ മെച്ചം. മെറ്റയുടെ കീഴിലുള്ള മറ്റ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കിലും, ഇന്‍സ്റ്റഗ്രാമിലും ഒരു യൂസര്‍നെയിം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതു തന്നെ വാട്‌സാപ്പിലും ഉപയോഗിക്കാനും സാധിച്ചേക്കുമെന്നാണ് സൂചന. യൂസര്‍നെയിം ഫീച്ചര്‍ വരുമ്പോള്‍ വാട്‌സാപ്പ് ഉപയോക്താക്കള്‍ തമ്മിലുള്ള ഇടപെടലില്‍ മാറ്റം വന്നേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. തങ്ങളുടെ ടെലിഫോണ്‍ നമ്പര്‍ അപരിചിതര്‍ക്കും മറ്റും നല്‍കാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാകാം. അവര്‍ക്കാണ് ഈ ഫീച്ചര്‍ ഏറ്റവും പ്രയോജനപ്പെടുക.
Comments (0)
No comments yet. Be the first to comment!