ജില്ലാതല പട്ടയമേള നാളെ :
759 പട്ടയങ്ങള്‍ വിതരണം ചെയ്യും
സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ നടക്കുന്ന ജില്ലാതല പട്ടയ മേള നാളെ (ഫെബ്രുവരി 26) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ജില്ലതല പട്ടയ മേളയില്‍ 795 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 188 ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയങ്ങള്‍, 77 മിച്ചഭൂമി പട്ടയങ്ങള്‍, 300 ക്രയ സര്‍ട്ടിഫിക്കറ്റുകള്‍, 13 കൈവശ രേഖ, മൂന്ന് ദേവസ പട്ടയങ്ങളാണ് കൈമാറുന്നത്. ജില്ലാതല പട്ടയ മേളയില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി പങ്കെടുക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനാകുന്ന പരിപാടിയില്‍ എം.പി പ്രിയങ്ക ഗാന്ധി വാദ്ര, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍പേഴ്സണ്‍ റസീന അബ്ദുല്‍ കാദര്‍, സുല്‍ത്താന്‍ ബത്തേരി - പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്ന ശശീന്ദ്രന്‍, ടി.എസ് ദിലീപ് കുമാര്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
പടവുകള്‍ പദ്ധതി: ജില്ലയില്‍ വിതരണം ചെയ്തത് 23.88 ലക്ഷം
മാര്‍ച്ച് 20 വരെ അപേക്ഷ സ്വീകരിക്കും
വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം ഒരുക്കുന്ന പടവുകള്‍ പദ്ധതിയില്‍ ജില്ലയില്‍ ഇതു വരെ വിതരണം ചെയ്തത് 23.88 ലക്ഷം രൂപ. വനിതാ ശിശു വികസന വകുപ്പ് വിധവകളായ അമ്മമാരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനാണ് ധനസഹായം നല്‍കുന്നത്. ആറ് ഘട്ടങ്ങളിലായി 38 വിദ്യാര്‍ത്ഥികള്‍ക്ക് ആകെ 23,88,934 രൂപയുടെ സാമ്പത്തിക സഹായമാണ് ജില്ലയില്‍ വിതരണം ചെയ്തത്. പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, മെസ് ഫീസ് എന്നിവയ്ക്കാണ് ധനസഹായം നല്‍കുന്നത്. വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ പുരോഗതിക്ക് പിന്തുണ നല്‍കി അര്‍ഹരായ ഗുണഭോക്താക്കളുടെ ശാക്തീകരണവും വിദ്യാഭ്യാസ സമത്വവും ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.
ഒരു കുടുംബത്തിലെ പരമാവധി രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വരെ സഹായം ലഭിക്കും. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച, സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നവരായിരിക്കണം അപേക്ഷകര്‍. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ അധികരിക്കരുത്. സര്‍ക്കാര്‍ തലത്തിലുള്ള മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവര്‍, (അങ്കണവാടി, ആശാവര്‍ക്കര്‍, പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെയുള്ള) സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക് ധനസഹായത്തിന് അര്‍ഹരല്ല. അനുവദിക്കുന്ന ധനസഹായം മാതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് നല്‍കുക. അര്‍ഹരായ ഗുണഭോക്താക്കള്‍ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. 2024-25, 2025-26 വര്‍ഷത്തെ അപേക്ഷകള്‍ മാര്‍ച്ച് 20 വരെ ഓണ്‍ലൈനായി സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.schemes.wcd.kerala.gov.in ല്‍ ലഭിക്കും.
എം.എല്‍.എ ഫണ്ട് അനുവദിച്ചു
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ സേവാ കേന്ദ്രം കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തിക്ക് 28,75,000 രൂപയുടെ ഭരണാനുമതി ലഭിച്ചു.
ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് നിയമനം
വയനാട് മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലേക്ക് ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി/ സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപത്രം, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയുടെ അസലുമായി മാര്‍ച്ച് മൂന്നിന് രാവിലെ 11 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍- 04935 299424.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വിവിധ പദ്ധതിയിലേക്ക് അപേക്ഷിക്കാം
സാമൂഹ്യനീതി വകുപ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി നടപ്പാക്കുന്ന വിവിധ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ ധനസഹായ പദ്ധതി, പ്രൊഫഷണല്‍ വിദ്യാഭ്യാസ ധനസഹായ പദ്ധതി, വിദൂര വിദ്യാഭ്യാസ ധനസഹായ പദ്ധതി, വിവാഹ ധനസഹായ പദ്ധതി, ലിംഗമാറ്റ ശസ്ത്രക്രിയ, തുടര്‍ ചികിത്സ ധനസഹായ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകര്‍ സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന അപേക്ഷ നല്‍കണം. മത്സര പരീക്ഷകളില്‍ പരിശീലനം നല്‍കുന്ന യത്‌നം, അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്‍കുന്ന കരുതല്‍ പദ്ധതികളിലേക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.sjd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 0471-2306040.
ക്വട്ടേഷന്‍ ക്ഷണിച്ചു
നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ സ്‌കൂള്‍ കെട്ടിടങ്ങള്‍, മെസ് ഹാള്‍ എന്നിവിടങ്ങളിലെ സിസിടിവി റിപ്പയര്‍ ചെയ്ത് അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 10 ന് വൈകിട്ട് മൂന്നിനകം സീനിയര്‍ സൂപ്രണ്ട്, രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നൂല്‍പ്പുഴ, കലൂര്‍ വിലാസത്തില്‍ നല്‍കണം. ഫോണ്‍- 9447849320
ക്വട്ടേഷന്‍ ക്ഷണിച്ചു
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ഇ.ഡബ്ല്യൂ.വൈ.എല്‍ പദ്ധതിക്കായി ക്യാമറ അനുബന്ധ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 27 ന് രാവിലെ 11 നകം പ്രിന്‍സിപ്പല്‍, എന്‍.എം.എസ്.എം ഗവ കോളേജ് വിലാസത്തില്‍ നല്‍കണം. ഫോണ്‍- 04936 204569.
ടെന്‍ഡര്‍ ക്ഷണിച്ചു
വൈത്തിരി താലൂക്കിലെ വിവിധ ഉന്നതികളിലെ കുടുംബങ്ങള്‍ക്ക് തൊഴില്‍ ഒരുക്കുന്നതിന് കാട് വെട്ട യന്ത്രം വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് 12 നകം പ്രൊജകട്് ഓഫീസര്‍, ഐ.ടി.ഡി.പി ഓഫീസറുടെ കാര്യാലയം, കല്‍പ്പറ്റ, വയനാട് വിലാസത്തില്‍ ലഭിക്കണം. ഫോണ്‍- 04936 202232.
വാഹന ടെന്‍ഡര്‍
ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് ഏഴ് വര്‍ഷത്തില്‍ കുറഞ്ഞ കാലപ്പഴക്കമുള്ള വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 10 ന് ഉച്ചയ്ക്ക് 2.30 നകം ലഭിക്കണം. ഫോണ്‍- 04936 207157.
നിധി ആപ്‌കെ നികാത്ത് ബോധവത്കരണ ക്യാമ്പ് 27 ന്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന നിധി ആപ്‌കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പ്, ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നു. അമ്പലവയല്‍ ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ ഫെബ്രുവരി 27 ന് രാവിലെ ഒന്‍പതിന് പരിപാടി നടക്കും. അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍, താത്പര്യമുള്ള വ്യക്തികള്‍ സ്‌പോട്ട് രജിസ്റ്റര്‍ ചെയ്യണം.
ദേശീയ ലോക് അദാലത്ത് ഡിസംബര്‍ 13 ന്
ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതികളില്‍ മാര്‍ച്ച് 14 ന് ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ചെക്ക് കേസുകള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, വൈദ്യുതി, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ നേരിട്ട് നല്‍കാം. വിവിധ കോടതികളിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ചെക്ക് കേസ്, മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, ലേബര്‍ കോടതി- കുടുംബ കോടതിയിലുള്ള വിവാഹമോചന കേസുകള്‍ ഒഴുകെയുള്ള കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍, സര്‍വീസ് സംബന്ധിച്ച് കേസുകള്‍, സിവില്‍ കോടതികള്‍ നിലവിലുള്ള കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. അദാലത്തിലേക്കുള്ള പുതിയ പരാതികള്‍ മാര്‍ച്ച് രണ്ട് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുകളിലും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലും ലഭിക്കും. ഫോണ്‍- 04936 207800. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുകളിലോ 8281668101 (മാനന്തവാടി), 8304882641 (സുല്‍ത്താന്‍ ബത്തേരി), 9995167835 (വൈത്തിരി) ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലോ (04936 207800) ബന്ധപ്പെടാം.
ദര്‍ഘാസ് ക്ഷണിച്ചു
മാനന്തവാടി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ 131 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് ഒന്നിനകം നല്‍കണം. ഫോണ്‍- 04935 240324, 8086311616.
ക്വട്ടേഷന്‍ ക്ഷണിച്ചു
പനമരം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ 103 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍/ അംഗീകൃത ഏജന്‍സികള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് രണ്ടിന് രാവിലെ 11 നകം നല്‍കണം. ഫോണ്‍- 04936 240062.
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമിയില്‍ ഖേലോ ഇന്ത്യ ആര്‍ച്ചറി പരിശീലന പദ്ധതിയിലേക്ക് ആര്‍ച്ചറി കായിക ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് ഏഴിന് വൈകിട്ട് മൂന്നിനകം സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ നോര്‍ത്ത് വിലാസത്തില്‍ നല്‍കണം. ഫോണ്‍- 04936-202658.
ടെന്‍ഡര്‍ ക്ഷണിച്ചു
സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ 118 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ നല്‍കാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 28 ന് രാവിലെ 11.30 നകം നല്‍കണം. ഫോണ്‍- 04935 222844.
Comments (0)
No comments yet. Be the first to comment!