പൂതാടി പഞ്ചായത്ത് മരിയനാട് , അതിരാറ്റ്ക്കുന്ന് വാര്‍ഡുകളുടെ അതിര്‍ത്തിയായ വളഞ്ചേരി മോസ്കോക്കുന്നിലെ 42 കുടുംബങ്ങളാണ് ജലനിധി പദ്ധതിയില്‍ തുള്ളി വെള്ളം കിട്ടാതെ കടുത്ത ദുരിതം അനുഭവിക്കുന്നത്. ഒരു മാസമായി ജലനിധി പദ്ധതിയില്‍ വെള്ളം ലഭിക്കാതെ നാട്ടുകാര്‍ ദുരിതം അനുഭവിക്കുമ്പോഴും ശുദ്ധജലം ലഭ്യമാക്കാന്‍ പൂതാടി പഞ്ചായത്ത് അധികൃതരും ജലനിധി പദ്ധതി നടത്തിപ്പgകാരും ഒരു നടപടിയും സ്വീകരിക്കുന്നില്ലന്നാണ് പരാതി ഉയരുന്നത്. സമീപത്തെ വളാഞ്ചേരി അങ്കണവാടിയില്‍ അടക്കം വെള്ളം ലഭിക്കാത്തതോടെ ജീവനക്കാരും ദുരിതത്തിലായി.
പഞ്ചായത്തിലെ ജലനിധി ഓഫീസില്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാറില്ലന്ന് പ്രദേശവാസികള്‍ പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍മാരോട് പറഞ്ഞാല്‍ ഇന്ന് ശരിയാക്കും നാളെ ശരിയാക്കും എന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ജലനിധി പദ്ധതിയില്‍ കണക്ഷന് എടുത്ത കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങിയതോടെ സമീപത്തെ സ്വകാര്യ കിണറുകളില്‍ നിന്നും തല ചുമടായി വെള്ളം ചുമക്കേണ്ട അവസ്ഥയാണ്. കുട്ടികളും പ്രായമായവരും ഏറെ പ്രതിസന്ധിയാണ് നേരിടുന്നത്. പ്രദേശത്ത് അടിയന്തിരമായി ശുദ്ധജലം എത്തിക്കുന്നതിന് അടിയന്തിര നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
No comments yet. Be the first to comment!